Search
Close this search box.

യുഎഇയിലെ യുഎസ് അംബാസഡറായി മാർട്ടിന സ്ട്രോങ്ങിനെ നാമനിർദ്ദേശം ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ

Biden nominates Martina Strong to be US ambassador to the UAE

യുഎഇയിലെ അടുത്ത യുഎസ് അംബാസഡറായി മാർട്ടിന അന്ന ടകാഡ്‌ലെക് സ്‌ട്രോങ്ങിനെ പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റ് ചെയ്‌തതായി വൈറ്റ് ഹൗസ് ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.

കരിയറിലെ നയതന്ത്രജ്ഞനായ സ്ട്രോങ്, നിലവിൽ സൗദി അറേബ്യയിലേക്കുള്ള യുഎസ് മിഷനെ ചാർജ് ഡി അഫയേഴ്‌സ് ആയി നയിക്കുകയാണ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച ജോൺ റക്കോൾട്ടയുടെ പിൻഗാമിയാവും അവർ.

ബൾഗേറിയ, ഇറാഖ്, ചെക്ക് റിപ്പബ്ലിക്, ബാർബഡോസ് എന്നിവിടങ്ങളിലെ യുഎസ് എംബസികളിൽ സ്ട്രോങ് മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീനിയർ ഫോറിൻ സർവീസിലെ കരിയർ അംഗമായ സ്‌ട്രോംഗ് ബാഗ്ദാദിൽ പൊളിറ്റിക്കൽ മിനിസ്റ്റർ കൗൺസിലറായും ബസ്രയിൽ യുഎസ് ആർമിയുടെ പൊളിറ്റിക്കൽ അഡ്വൈസറായും ഇറാഖിൽ സേവനമനുഷ്ഠിച്ചു. അറബി, ചെക്ക്, പോളിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, ബോസ്നിയൻ എന്നിവയും സംസാരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts