Search
Close this search box.

ഫോബ്‌സ് പട്ടിക ; അതിസമ്പന്നരിൽ മലയാളികളില്‍ ഒന്നാമതായി എം. എ യൂസഫലി

Forbes List-MA Yousafali is the first among the Malayalees

ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ 12 മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ഈ വര്‍ഷത്തെ പട്ടികയില്‍ ആഗോള തലത്തില്‍ 514 -ാം സ്ഥാനമാണ് യൂസഫലിക്ക്.

5 ബില്യൺ ഡോളർ ആസ്തിയോടെയാണ് ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ലുലുവിന്റെ എംഎ യൂസഫലി ഒന്നാം സ്ഥാനത്തെത്തിയത്, ബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും 3.4 ബില്യൺ ഡോളർ ആസ്തിയുമായി മലയാളികളില്‍ തൊട്ടുപുറകിൽ സ്ഥാനം നേടിയിട്ടുണ്ട്.

3 .1 ബില്യൺ ഡോളർ ആസ്തിയുമായി സേനാപതി ഗോപാലകൃഷ്ണനും 2.6 ബില്യൺ ഡോളർ ആസ്തിയുമായി രവി പിള്ളയും 1.8 ബില്യൺ ഡോളർ ആസ്തിയുമായി ജോയ് ആലുക്കാസും ഫോബ്‌സ് പട്ടികയിൽ അതിസമ്പന്നരായ മലയാളികളില്‍ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts