Search
Close this search box.

അബുദാബി ബിഗ് ടിക്കറ്റിന്‍റെ പുതിയ നറുക്കെടുപ്പില്‍ 20 മില്ല്യൺ ദിര്‍ഹം സ്വന്തമാക്കി വീണ്ടും മലയാളി

Indian expat hits the jackpot, wins Dh20 million in Big Ticket Abu Dhabi draw

അബുദാബി ബിഗ് ടിക്കറ്റിന്‍റെ പുതിയ നറുക്കെടുപ്പില്‍ 20 മില്ല്യൺ ദിര്‍ഹം (44 കോടി ഇന്ത്യൻ രൂപ ) സ്വന്തമാക്കി വീണ്ടും മലയാളി.

അബുദാബി ബിഗ് ടിക്കറ്റിന്‍റെ 244-ാം സീരീസ് ‘മൈറ്റി – 20 മില്യന്‍’ നറുക്കെടുപ്പില്‍ പ്രവാസി മലയാളിയായ പ്രദീപ് കെ പിയാണ് ഒന്നാം സമ്മാനമായ 20 മില്ല്യൺ ദിര്‍ഹം സ്വന്തമാക്കിയത്.

ദുബായില്‍ താമസിക്കുന്ന പ്രദീപ് സെപ്തംബര്‍ 13ന് വാങ്ങിയ 064141 നമ്പര്‍ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടികൊടുത്തത്.

ഇന്ത്യക്കാരനായ അബ്ദുല്‍ ഖാദര്‍ ഡാനിഷ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. ഇദ്ദേഹം വാങ്ങിയ 252203 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ആലമ്പറമ്പില്‍ അബൂ ഷംസുദ്ദീനാണ്. 201861 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts