അബുദാബി : തളിക്കുളം ദാറുൽ മുസ്തഫ അബുദാബി കമ്മറ്റി മദീന സായിദ് ഷോപ്പിങ് സെന്ററിൽ സംഘടിപ്പിച്ച താജ് ധാരേ മദീന പ്രവാചക പ്രകീർത്തനങ്ങൾ കൊണ്ട് നവ്യാനുഭവമായി. ഡിസംബർ 23 ന് ഹാഫിള് സ്വാദിഖലി അൽ ഫാളിലി, ഷഹീൻ ബാബു താനൂർ, നാസിഫ് കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രകീർത്തന സദസ്സ് സംഘടിപ്പിച്ചത്.
ഉസ്‌മാൻ സഖാഫി തിരുവത്രയുടെ അധ്യക്ഷതയിൽ നടന്ന പ്രകീർത്തന സദസ്സ് ഹംസ അഹ്‌സനി വയനാട് ഉദ്ഘടാനം ചെയ്തു. റസാഖ് കൊച്ചന്നൂർ, റാഷിദ് പൂമാടം, സുബൈർ ബാലുശ്ശേരി, എസ് എം കടവല്ലൂർ, കുഞ്ഞി മുഹമ്മദ് തിരുവത്ര എന്നിവർ പ്രസംഗിച്ചു. യൂ കെ എം ബഷീർ സ്വാഗതം പറഞ്ഞു.