രാഹുൽ ദ്രാവിഡിന്റെ 16 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി. ഒരു കലണ്ടർ വർഷത്തിൽ വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് ആണ് കോഹ്ലി സ്വന്തമാക്കിയത്.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം 82 റണ്‍സ് എടുത്ത് പുറത്തായെങ്കിലും വിരാട് ദ്രാവിഡിനെ മറികടന്നു. 2002ൽ ദ്രാവിഡ് നേടിയ 1137 റണ്‍സ് 1138 ആക്കി കോഹ്ലി മറികടന്നു. ഈ വർഷം വിദേശത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനായ കോഹ്ലി ഇതുവരെ 1138 റണ്‍സ് നേടി. മെൽബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സ് എന്ന സാധ്യത അദ്ദേഹത്തിന് മുന്നിൽ ശേഷിക്കുന്നുമുണ്ട്.
1983 ൽ വിദേശത്ത് 1065 റണ്‍സടിച്ച മൊഹീന്ദർ അമർനാഥും, 1971 ൽ 918 റണ്‍സ് നേടിയ സുനിൽ ഗാവസ്ക്കറുമാണ് ഈ നേട്ടത്തിൽ കോഹ്ലിക്കും ദ്രാവിഡിനും തൊട്ടു പിന്നിലുള്ളത്.