Search
Close this search box.

ഉമ്മ് സുഖൈമിൽ മുങ്ങൽ വിദഗ്ധർ കടലിന്റെ അടിത്തട്ടിൽ നിന്ന് നീക്കം ചെയ്തത് 400കിലോഗ്രാം മാലിന്യം

ദുബായ് മാരിടൈം സിറ്റി അതോറിറ്റി (ഡിഎംസിഎ) സംഘടിപ്പിച്ച സമുദ്ര പരിസ്ഥിതിയുടെ ഭാഗമായി ഒരു കൂട്ടം മുങ്ങൽ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഉമ്മ് സുഖൈമിലെ കടലിന്റെ അടിത്തട്ടിൽ നിന്ന് 400 കിലോയിലധികം മാലിന്യം നീക്കം ചെയ്തു.

ക്യാമ്പയിനിൽ 27 പേർ പങ്കെടുത്തതായും പിക്നിക്കുകൾക്ക് ശേഷം ആളുകൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അധികമായി ലഭിച്ചതെന്ന് ഡിഎംസിഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ് ഡോ സഈദ് ബിൻ അഹമ്മദ് ബിൻ ഖലീഫ അൽ മക്തൂം പറഞ്ഞു. ഒന്നര മണിക്കൂറെടുത്താണ് 400 കിലോഗ്രാം മാലിന്യം നീക്കം ചെയ്തത്.

കടലിന്റെ ഉപരിതലം പോലെ അടിത്തട്ടും പ്രാധന്യമുള്ളതാണെന്നും ജീവജാലങ്ങളുടെ വളർച്ചയ്ക്കും പുനരുൽപാദനത്തിനും ഇത് സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts