യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും താപനില ക്രമാനുഗതമായി വർദ്ധിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം എൻസിഎം പങ്കുവെച്ചിട്ടുണ്ട്.
രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കുമെന്നും നേരിയതോ മിതമായതോ ആയ കാറ്റ് വീശാനുള്ള സാധ്യത ഉള്ളതായും എൻസിഎം വ്യക്തമാക്കി. അബുദാബിയിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ദുബായിൽ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും എൻസിഎം കൂട്ടിച്ചേർത്തു.