Search
Close this search box.

തുർക്കി – സിറിയ ഭൂകമ്പബാധിതർക്കായുള്ള ദുരിതാശ്വാസ സാമഗ്രികൾ പാക്ക് ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്ക് ഊർജ്ജമായി യുഎഇ പ്രസിഡണ്ട്

UAE President and Grandchildren Energize Volunteers Packing Relief Materials for Turkey-Syria Earthquake Victims

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പബാധിതർക്കായുള്ള ദുരിതാശ്വാസ സാമഗ്രികൾ പാക്ക് ചെയ്യുന്ന യുഎഇയിലെ സന്നദ്ധപ്രവർത്തകർക്ക് യുഎഇ പ്രസിഡന്റ അടക്കമുള്ള ഉന്നതതലങ്ങളിൽ നിന്ന് പ്രോത്സാഹനം ലഭിച്ചു.

യുഎഇ , പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുരിതാശ്വാസ സാമഗ്രികൾ പാക്ക് ചെയ്യുന്ന അബുദാബിയിലെ മുബദാല അരീന സന്ദർശിച്ചുകൊണ്ടാണ് അവശ്യസാധനങ്ങൾ പാക്ക് ചെയ്യുന്ന എമിറേറ്റ്സ് റെഡ് ക്രസന്റ് സന്നദ്ധപ്രവർത്തകരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്.

അദ്ദേഹത്തിനൊപ്പം മക്കളും കൊച്ചുമക്കളും ഒപ്പമുണ്ടായിരുന്നെന്നും എമിറേറ്റ്സ് റെഡ് ക്രസന്റ് പങ്ക് വെച്ച പോസ്റ്റിൽ പറയുന്നു. അദ്ദേഹം സന്നദ്ധപ്രവർത്തകരുമായി ഇടപഴകുന്നതും ചില ചെറുപ്പക്കാരെ ആലിംഗനം ചെയ്യുന്നതും ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതും ഫോട്ടോകളിൽ കാണാം.

‘ബ്രിഡ്ജസ് ഓഫ് ഗുഡ്’ എന്ന കാമ്പെയ്‌നിന് കീഴിൽ യുഎഇ ഭൂകമ്പബാധിതർക്കായി ദുരിതാശ്വാസ സാമഗ്രികൾ സമാഹരിക്കുന്നുണ്ട് . തുർക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിന്റെ ഇരകൾക്കായി നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ യുഎഇയിലുടനീളം പുതപ്പുകൾ, ബെഡ്‌ഷീറ്റുകൾ, ചായപ്പൊടി, ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ഷാംപൂ, ടിന്നിലടച്ച ഭക്ഷണം, അരി, പാചക എണ്ണ എന്നിവയുൾപ്പെടെയുള്ള സുപ്രധാന കെയർ പാക്കറ്റുകൾ ശേഖരിച്ച് പായ്ക്ക് ചെയ്യുന്നുണ്ട് .

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts