Search
Close this search box.

ഇന്ത്യയിൽ 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക്

Reserve Bank of India not currently printing Rs 2000 notes

ഇന്ത്യയിൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിലവിൽ നിര്‍ത്തിയതായി റിസര്‍വ് ബാങ്ക്. വിവരാവകാശ രേഖയ്ക്ക് നല്‍കിയ മറുപടിയിലാണ് 2018-19 വര്‍ഷം തന്നെ 2000ത്തിന്റെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകള്‍ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.

അതേസമയം 100, 200, 500, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച രേഖകളിൽ സൂചിപ്പിക്കുന്നു. 2021- 22 കാലയളവിൽ ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാൻ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്. യഥാക്രമം 1000 – 200 രൂപ നോട്ടുകൾ അച്ചടിക്കാൻ 2370 രൂപയും 1000 , 500 രൂപ നോട്ടുകൾ അച്ചടിക്കാൻ 2290 രൂപയും, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ 3530 രൂപയും വേണ്ടിവന്നുവെന്നും റിസർവ്ബാങ്ക് നൽകിയ മറുപടിയിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts