Search
Close this search box.

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായ കാലാവസ്ഥ ആയിരിക്കുമെന്ന ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ കിഴക്ക് ഭാഗങ്ങളിലേക്ക് നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും അബുദാബിയിലും ദുബായിലും 34 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസും ദുബായിൽ 24 ഡിഗ്രി സെൽഷ്യസും ഉൾ പ്രദേശങ്ങളിൽ 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാമെന്നും കേന്ദ്രം വ്യക്തമാക്കി. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 20 മുതൽ 60 ശതമാനം വരെയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts