Search
Close this search box.

പുതിയ 1000 ദിർഹത്തിന്റെ നോട്ട് പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്

The UAE Central Bank has released a new 1000 dirham note

യുഎഇ സെൻട്രൽ ബാങ്ക് (CBUAE) വിപണിയിൽ പോളിമർ കൊണ്ട് നിർമ്മിച്ച 1,000 ദിർഹം മൂല്യമുള്ള പുതിയ നോട്ട് പുറത്തിറക്കി.

യുഎഇയുടെ വിജയഗാഥ ഉയർത്തിക്കാട്ടികൊണ്ടാണ് യുഎഇ സെൻട്രൽ ബാങ്ക് പുതിയ നോട്ടിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വികസന ചിഹ്നങ്ങൾക്കൊപ്പം യുഎഇയുടെ ആഗോള നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും നോട്ടിൽ ഉപയോഗിച്ചിട്ടുണ്ട്.

യുഎഇയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ പര്യവേഷണത്തിൽ യാഥാർത്ഥ്യമായി മാറിയ ഭാവി കാഴ്ചപ്പാടുകളും അഭിലാഷങ്ങളും പുതിയ ബാങ്ക് നോട്ടിന്റെ രൂപകൽപ്പനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുതിയ നോട്ട് 2023 ഏപ്രിൽ 10 മുതൽ ബാങ്കുകളിലും എക്‌സ്‌ചേഞ്ച് ഹൗസുകളിലും ലഭ്യമാകും.

new-dhs-100-note
 
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!