യുഎഇയിലുള്ള കിടപ്പുരോഗികളെ നാട്ടിലെത്തിക്കാൻ ഇൻഡിഗോ, ഗോ ഫസ്റ്റ് എയർലൈനുകൾ തയ്യാറായതായി റിപ്പോർട്ടുകൾ. കേരളത്തിലേക്കുള്ള സർവീസുകൾ എയർഇന്ത്യ നിർത്തലാക്കിയതോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാനാകാതെ കിടപ്പു രോഗികൾ യുഎഇയിൽ കുടുങ്ങിപോയതായി പരാതി ഉയർന്നിരുന്നു.
ഈ പ്രശ്നം പരിഹരിക്കാനായി എയർ ഇന്ത്യ ഉൾപ്പെടെ വിവിധ എയർലൈനുകളുമായി നോർക്ക CEO കെ. ഹരികൃഷ്ണൻ നമ്പൂതിരി ബന്ധപ്പെട്ടിതിനേതുടർന്നാണ് കൂടുതൽ ഈ എയർലൈനുകൾ മുന്നോട്ടുവന്നത്.
യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം 2 കിടപ്പു രോഗികളെ ഗോ ഫസ്റ്റ് നാട്ടിൽ എത്തിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.