Search
Close this search box.

അക്രമിയുടെ കുത്തേറ്റ് കൊല ചെയ്യപ്പെട്ട വനിതാ ഡോക്ടർ വന്ദന ദാസിൻ്റ ഭൗതീക ശരീരം വീട്ടിലെത്തിച്ചു : യാത്രൊമൊഴിയേകാൻ വൻജനാവലി

Woman doctor Vandana Dasinth, who was stabbed to death by an assailant, was brought home: Vanjanavali to travel

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന അക്രമിയുടെ കുത്തേറ്റ് കൊല ചെയ്യപ്പെട്ട വനിതാ ഡോക്ടർ വന്ദന ദാസിൻ്റ ഭൗതീക ശരീരം കോട്ടയം കടുത്തുരുത്തിയിലെ വീട്ടിലെത്തിച്ചു. 8 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഒരു നോക്ക് കാണാൻ നൂറ് കണക്കിനാളുകൾ തടിച്ചു കൂടി.മന്ത്രി വി എൻ വാസവൻ ഉൾപ്പെടെ നിരവധി പ്രമുഖരും എത്തി.

കേസ്സിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 5 മണിയോടെയാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം ഉണ്ടായത്. നെടുംമ്പന യു പി സ്ക്കൂൾ അധ്യാപകൻ ആയിരുന്ന കുടവെട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് (42) ഡോക്ടർ വന്ദന ദാസിനേയും 4 പോലീസുകാരെയും കുത്തുകയായിരുന്നു. ഇതിനിടെ ഡോ. വന്ദന ദാസിൻ്റെ ശരീരത്തിൽ 11 കുത്തുകൾ ഉണ്ടായിരുന്നതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മുതുകിൽ ആറും തലയിൽ മൂന്നും കത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണകാരണമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!