കർണാടക തെരഞ്ഞെടുപ്പ്: കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിച്ച് ശശി തരൂർ

കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിച്ച് ശശി തരൂർ എം.പി. “ഹിജാബും, ഹലാലും, ഹിന്ദുത്വയും, ലൗ ജിഹാദും അടിസ്ഥാന വിഷയമാക്കിയുള്ള ബി ജെ പി യുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് കോൺഗ്രസ്സിന്റെ കർണ്ണാടക തിരഞ്ഞെടുപ്പ് വിജയം. ഇത്തരം വിഷയങ്ങൾക്ക് എതിരെയുള്ള പ്രവർത്തന രീതിയാണ് മറ്റുള്ള സംസ്ഥാനങ്ങളിലും കോൺഗ്രസ്സ് അവലംമ്പിക്കേണ്ടത്.” ഇരട്ടി മധുരവുമായി ശശി തരൂരിനൊപ്പം ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “മീറ്റ് വിത്ത്‌ ശശി തരൂർ” എന്ന സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് ഹയാത്ത് പ്ലാസയിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറുകണക്കിന് കോൺഗ്രസ്‌ പ്രവർത്തകർകൊപ്പം മത്സ്യ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ്‌ ശ്രീ പ്രദീപ്‌ കോശി അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ശ്രീ ഷാജി ഷംസുദ്ധീൻ സ്വാഗതം ആശംസിച്ചു. ഇൻകാസ് നേതാക്കളായ YA റഹിം, TA രവീന്ദ്രൻ, ആഷിക് തൈക്കണ്ടിൽ, EP ജോൺസൻ, CA ബിജു, BA നാസർ, ഉദയ് വർമ്മ, നൗഷാദ് അഴൂർ, ബിനു പിള്ള, അനസ് ഇടവ, കുഞ്ഞുമോൻ, എന്നിവരുൾപ്പെടെ നൂറുകണക്കിന് നേതാക്കൾ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!