എല്ലാ രാജ്യക്കാർക്കും പോലീസ് തൊഴിൽ അവസരങ്ങൾ നൽകുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് അജ്മാൻ പോലീസ് മുന്നറിയിപ്പ് നൽകി.
ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
പൊതുജനങ്ങളോട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ സ്വീകരിക്കണമെന്നും വിവരങ്ങൾക്കായി അനൗദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളെ ആശ്രയിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
تنفي القيادة العامة لشرطة عجمان ما تداوله رواد التواصل الاجتماعي عن فتح باب التوظيف لجميع الجنسيات وبدائل وتفاصيل أخرى لا أساس لها من الصحة. pic.twitter.com/Dk0smV6lcq
— ajmanpoliceghq (@ajmanpoliceghq) May 25, 2023