Search
Close this search box.

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി ദമ്പതികൾ മരിച്ചു : രണ്ട് കുട്ടികളുടെ നില ഗുരുതരം

An Emirati couple died in a car accident in Sharjah- the condition of two children is critical

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി ദമ്പതികൾ മരിച്ചു. അപകടത്തിൽ ഇവരുടെ രണ്ട് കുട്ടികളെ ഗുരുതരപരിക്കുകളോടെ ദുബായിലെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് വെള്ളിയാഴ്ച രാവിലെ ഷാർജയിലെ ഖോർഫക്കൻ റോഡിലാണ് അപകടം ഉണ്ടായത്. കാർ വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

35 കാരനായ ഭർത്താവും 27 കാരിയായ ഭാര്യയും സംഭവസ്ഥലത്ത് തന്നെ മരിച്ചു, അവരുടെ കുട്ടികളെ ആദ്യം അൽ ദൈദ് ആശുപത്രിയിലും തുടർന്ന് ദുബായിലെ റാഷിദ് ഹോസ്പിറ്റലിലും എത്തിച്ചു. ദമ്പതികളുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്ത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം അൽ ദൈദ് സെമിത്തേരിയിൽ സംസ്‌കരിച്ചു. അപകടകാരണം ഷാർജ പോലീസ് കൂടുതൽ അന്വേഷിച്ചുവരികയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts