യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തന്റെ ആറുമാസത്തെ ചരിത്ര ദൗത്യത്തിന്റെ പകുതി പൂർത്തിയാക്കി.
അറബ് ലോകത്തെ ആദ്യത്തെ ദീർഘകാല ബഹിരാകാശ ദൗത്യം നിർവഹിക്കുന്നതിനായി 42 കാരനായ ഡോ അൽ നെയാദി മാർച്ച് 3 നാണ് ബഹിരാകാശത്തെത്തിയത്. തന്റെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബഹിരാകാശ നടത്തം നടത്തിയ ആദ്യത്തെ അറബ് പൗരനായും അദ്ദേഹം മാറി, ലോകമെമ്പാടുമുള്ള ഗവേഷകർക്കായി നിർണായകമായ ശാസ്ത്ര അന്വേഷണങ്ങളും, വിദ്യാർത്ഥികളുമായും ബഹിരാകാശ പ്രേമികളുമായും നിരവധി തത്സമയ കോളുകളും അദ്ദേഹം നടത്തി.
രാജ്യത്തിന്റെ ബഹിരാകാശയാത്രികരുടെ പരിപാടിയുടെ മേൽനോട്ടം വഹിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ ഡയറക്ടർ ജനറൽ സലേം അൽ മർരി, ഈ നാഴികക്കല്ലിൽ ഡോ.അൽ നെയാദിയെ അഭിനന്ദിച്ചു.