Search
Close this search box.

യുഎഇയിൽ ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം

The temperature in UAE will reach 43 degree Celsius today

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം ആയിരിക്കുമെന്നും താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

യുഎഇയുടെ ആന്തരിക പ്രദേശങ്ങളിൽ ഇന്നത്തെ പരമാവധി താപനില 41 നും 46 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 38 മുതൽ 43 ° C വരെയും പർവതങ്ങളിൽ 29 മുതൽ 36 ° C വരെയും ഉയരും.

ഇന്ന് ചെറിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അബുദാബിയിൽ ഇന്ന് കൂടിയ താപനില 43 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനിനിലയായി ഉച്ചയ്ക്ക് 2 മണിക്ക് 45.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

ഇന്നലെ രാവിലെ 5.15ന് അൽ ഐനിലെ റക്‌നയിൽ 20.3 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts