കാറിൽ നിന്നും കിട്ടിയ ഒരു ലക്ഷത്തിലധികം ദിർഹം പോലീസിന് കൈമാറിയ പാക് പൗരന് ദുബായ് പോലീസിന്റെ ആദരം.

Dubai Police respect the Pakistani citizen who handed over more than 1 lakh dirhams found in the car to the police.

ദുബായിൽ യാത്രക്കാരൻ കാറിൽ മറന്ന് വെച്ച 101,000 ദിർഹം (27,500 ഡോളർ) പോലീസിന് കൈമാറിയ പാക്കിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് സുഫിയാൻ റിയാദിനെ (28) ദുബായ് പോലീസ് ആദരിച്ചു.
ദുബായിലെ ഒരു ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുഹമ്മദ് സുഫിയാൻ റിയാദ്. മെയ് 23 ന് ഒരു യാത്രക്കാരനെ ഇറക്കി ഒരു മണിക്കൂറിന് ശേഷം താൻ ഓടിച്ചിരുന്ന കാറിൽ ഈ പണം കണ്ടെത്തുകയായിരുന്നെന്ന് മുഹമ്മദ് സുഫിയാൻ റിയാദ് പറഞ്ഞു. ഉടൻ തന്നെ അൽ ബർഷ പൊലീസ് സ്റ്റേഷനിലെത്തി പണം കൈമാറുകയായിരുന്നു.

മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗ് മജീദ് അൽ സുവൈദി റിയാദിനെ ആദരിച്ചത്. ‘മിസ്റ്റർ റിയാദിന്റെ സത്യസന്ധതയിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!