Search
Close this search box.

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി

A fire at a residential building in Ajman has been brought under control

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അജ്മാൻ വൺ കോംപ്ലക്സിലെ ടവർ 02 ലാണ് തീപിടിത്തമുണ്ടായത്.

റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ സിവിൽ ഡിഫൻസ്, പോലീസ് ടീമുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ടവർ 02 ൽ നിന്നുള്ള താമസക്കാരെ ഫയർ ഫോഴ്സ് താഴെ ഇറക്കി അജ്മാനിലെയും ഷാർജയിലെയും ഹോട്ടലുകളിലേക്ക് എത്തിക്കുന്നതിന് റെഡ് ക്രസന്റുമായി സഹകരിച്ച് എമിറേറ്റിന്റെ ട്രാൻസ്‌പോർട്ട് അതോറിറ്റി ഏഴ് ബസുകൾ നൽകിയിരുന്നു. സാധനങ്ങൾ നഷ്ടപ്പെട്ട വിവരം അറിയിക്കാൻ താമസക്കാർക്കായി ഒരു മൊബൈൽ പോലീസ് സ്റ്റേഷനും തയാറാക്കിയിരുന്നതായി അജ്മാൻ പോലീസ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഓപ്പറേഷൻസ് ബ്രിഗേഡിയർ അബ്ദുല്ല സെയ്ഫ് അൽ മത്രൂഷി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!