Search
Close this search box.

ഷെയ്ഖ് സായിദ് റോഡ് – ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് ഇന്റർസെക്‌ഷന്റെ ദിശയിലേക്ക് ഗതാഗതം സുഗമമാക്കാൻ അൽ സെബ സ്ട്രീറ്റിൽ പുതിയ എക്സിറ്റ്

New exit at Al Seba Street to facilitate traffic in the direction of Sheikh Zayed Road – Garn Al Sabqa Street intersection

ദുബായിൽ ഷെയ്ഖ് സായിദ് റോഡ് – ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് ഇന്റർസെക്‌ഷന്റെ ദിശയിലേക്ക് ഗതാഗതം സുഗമമാക്കാൻ അൽ സെബ സ്ട്രീറ്റിൽ ഒരു അധിക എക്സിറ്റ് തുറന്നതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA ) അറിയിച്ചു.

ഈ അധിക എക്സിറ്റ്  ഷെയ്ഖ് സായിദ് റോഡ് – ദുബായ് മറീനയിലെ ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് ഇന്റർസെക്‌ഷന്റെ ദിശയിലേക്കുള്ള ഗതാഗതം സുഗമമാക്കും. ഇത് വഴി പ്രദേശത്ത് നിന്ന് എല്ലാ ദിശകളിലേക്കും പുറത്തുകടക്കാൻ സൗകര്യമുണ്ടാകും. ഈ പുതിയ എക്സിറ്റ് യാത്രാ സമയം 30 മുതൽ 10 മിനിറ്റ് വരെ കുറയ്ക്കും.

ദുബായിലെ റോഡ് ഉപയോക്താക്കൾക്കുള്ള സുരക്ഷാ നിലവാരം വർധിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും ട്രാഫിക് ഫ്ലോയും വർധിപ്പിക്കുന്നതിനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!