Search
Close this search box.

അടുക്കളയിൽ പ്രാണികൾ : അബുദാബിയിലെ എവർഗ്രീൻ റസ്റ്റോറന്റ് അധികൃതർ പൂട്ടിച്ചു.

Insects in the kitchen- Evergreen restaurant in Abu Dhabi has been closed by the authorities.

അടുക്കളയിൽ പ്രാണികളെ കണ്ടെത്തിയതിനെ തുടർന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അബുദാബി അൽ ദഫ്രയിലെ എവർഗ്രീൻ വെജിറ്റേറിയൻ റെസ്റ്റോറന്റ് ബ്രാഞ്ച് 3 അടച്ചുപൂട്ടിച്ചു.

മുമ്പ് റസ്റ്റോറന്റ് വൃത്തിഹീനമായതിനാൽ ആരോഗ്യ ഉദ്യോഗസ്ഥർ നിരവധി മുന്നറിയിപ്പുകൾ നൽകിയിരുന്നു. പിന്നീട് വീണ്ടും റസ്റ്റോറന്റ് വൃത്തിഹീനമായതോടെയാണ് റസ്റ്റോറന്റ് അടപ്പിക്കാൻ അതോറിറ്റി തീരുമാനിച്ചത്. ഭക്ഷണം തയ്യാറാക്കുന്നതിലും സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ശുചിത്വ നിലവാരം മോശമായതിനാൽ റെസ്റ്റോറന്റിനെതിരെ മുൻപ് മൂന്ന് നോട്ടീസ് നൽകിയിരുന്നതായും ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

വൃത്തിഹീനമായ സ്ഥലങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ പ്രാണികളേയും കണ്ടെത്തുകയായിരുന്നു. സിങ്കിലും അടുക്കള പാത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തും പ്രാണികളെ കണ്ടെത്തിയെന്നും സുരക്ഷിതമായ താപനിലയിൽ വിളമ്പാൻ പാകത്തിലുള്ള ഭക്ഷണം സൂക്ഷിച്ചിരുന്നില്ലെന്നും അതോറിറ്റി അറിയിച്ചു. റസ്‌റ്റോറന്റിലെ ഫ്രിഡ്ജ് ഭക്ഷണം കാര്യക്ഷമമായി തണുപ്പിക്കുന്ന കണ്ടീഷനിൽ അല്ലെന്നും കണ്ടെത്തി.

ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്ന് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!