Search
Close this search box.

യുഎഇയിൽ ഇന്ന് താപനിലയും ഹ്യുമിഡിറ്റിയും ഉയരും.

Temperature and humidity will rise in UAE today.

യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടിനിറഞ്ഞതുമായിരിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ഉച്ചതിരിഞ്ഞ് താപനില ഉയരാൻ സാധ്യതയുണ്ട്. ഇന്നത്തെ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയിലും നാളെ ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പരമാവധി ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകൽസമയത്ത് ചില സമയങ്ങളിൽ 10 – 25 km വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!