Search
Close this search box.

ജീവിതച്ചെലവ് താങ്ങാൻ പറ്റാതെ കുടുംബത്തെ നാട്ടിലേക്കയച്ച പ്രവാസി മലയാളിക്ക് എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ സമ്മാനം

A non-resident Malayali who sent his family back home because he could not afford the cost of living, won a prize in the Emirates draw.

ജീവിതച്ചെലവ് താങ്ങാൻ പറ്റാതെ കുടുംബത്തെ നാട്ടിലേക്കയച്ച പ്രവാസി മലയാളിക്ക് എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിൽ സമ്മാനം. മലയാളിയായ  36 വയസ്സുകാരനായ രാകേഷ് കെപ്പറമ്പത്തിനാണ് 75000 ദിർഹം എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ചത്. എമിറേറ്റ്സ് ഡ്രോയുടെ ഈസി6, ഫാസ്റ്റ്5 മത്സരങ്ങളിൽ ഈജിപ്തിൽ നിന്നുള്ള ഹാനി സലീം, ഘാനയിൽ നിന്നുള്ള ജേക്കബ് ക്വാമെ സബ്ബാ എന്നിവരാണ് മറ്റു വിജയികൾ.

ജീവിതച്ചെലവ് താങ്ങാനാകാതെ പേഴ്സണൽ ലോൺ എടുത്ത സാഹചര്യത്തിലാണ് രാകേഷിനെ തേടി ഈ ഭാഗ്യം എത്തിയത്.  യു എ ഇയിൽ വെൽഡറായാണ് രാകേഷ് ജോലി ചെയ്യുന്നത്.  ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞിനെയും അടുത്തിടെയാണ് നാട്ടിലേക്ക് പറഞ്ഞു വിട്ടത്. കഴിഞ്ഞ ആഴ്ച്ചയാണ് ഫാസ്റ്റ്5 ടിക്കറ്റ് രാകേഷ് എടുത്തത്. ഈ ക്യാഷ് പ്രൈസ് ലഭിച്ചതോടെ തന്റെ കുടുംബത്തെ എത്രയും വേഗം യുഎഇയിൽ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും രാകേഷ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!