യുഎഇയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
മഴ മേഘങ്ങൾ ഉച്ചകഴിഞ്ഞ് രാജ്യത്തിൻറെ കിഴക്ക് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും രാത്രി ഈർപ്പമുള്ളതായി മാറുമെന്നും NCM മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം ശനിയാഴ്ച രാവിലെ, ചില വടക്കൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശരാശരി താപനില കുറയുന്നത് തുടരുന്നതിനാൽ ദുബായിൽ ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 41 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.