Search
Close this search box.

മോഷ്ടിക്കാൻ കയറിയ വില്ല കാലിയായി : നിരാശനായി മടങ്ങിയ കള്ളനെ പിന്തുടർന്ന് പിടിച്ച് ദുബായ് പോലീസ്

Thief breaks into Dubai villa, left disappointed after finding no valuables to steal

മോഷ്ടിക്കാൻ കയറിയ വില്ല കാലിയായതിനെത്തുടർന്ന് നിരാശനായി മടങ്ങിയ കള്ളനെ ദുബായ് പോലീസ് പിടിച്ചു.

ദുബായിൽ ഒരു അറബ് സ്ത്രീയുടെ വില്ലയിലാണ് രാത്രിയുടെ മറവിൽ ആളൊഴിഞ്ഞ തക്കം നോക്കി ഒരു കള്ളൻ മോഷ്ടിക്കാൻ കയറിയത്. എന്നാൽ വില്ലയിൽ കയറിയപ്പോൾ മോഷ്ടിക്കാൻ ഉദ്ദേശിച്ച വിലപിടിപ്പുള്ള വസ്തുക്കളൊന്നും കള്ളന് കണ്ടെത്താനായില്ല. തുടർന്ന് നിരാശനായി മടങ്ങിയ കള്ളനെ പിന്തുടർന്ന് ദുബായ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിക്ക് ദുബായ് കോടതി ഒരു മാസത്തെ തടവിനും രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടിരിക്കുകയാണ്.

കുറ്റങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ കോടതി മോഷണശ്രമം, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ ഒന്നിച്ചു ചേർത്തു. രാത്രിയിൽ മോഷണശ്രമം നടത്തിയതിനും വില്ലയിൽ കയറി മറ്റുള്ളവരുടെ സ്വത്തിന്റെ പവിത്രത ലംഘിച്ചതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!