യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെയും മൂടൽമഞ്ഞ് നിലനിന്നിരുന്നുവെങ്കിലും കാലാവസ്ഥ ഭാഗിക മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്ററോളജി (എൻസിഎം) അറിയിച്ചു.
തുടർച്ചയായ മൂന്നാം ദിവസവും മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അബുദാബിയിലെ ഹബിഷനിൽ റെഡ് അലേർട്ട് നീക്കിയിട്ടുണ്ട്. അൽ മിർഫ, അസബ്, ലിവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
മൂടൽമഞ്ഞ് ഉള്ളതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എൻസിഎം അഭ്യർത്ഥിച്ചു.
പകൽസമയത്ത് കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിൽ ആയിരിക്കുമെന്നും ചില സമയങ്ങളിൽ വേഗത വർധിക്കുമെന്നും എൻസിഎം അറിയിച്ചു.
രാത്രിയോടെ, അന്തരീക്ഷ ഈർപ്പം ഉയരുമെന്നും ശനിയാഴ്ച രാവിലെ വരെ തുടരുമെന്നും നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതായും എൻസിഎം വ്യക്തമാക്കി.
ഇന്ന് താപനിലയിൽ വർദ്ധനവ് കാണിക്കുന്നുണ്ട്, അബുദാബിയുടെ ചില ഭാഗങ്ങളിൽ പരമാവധി 47 ഡിഗ്രി സെൽഷ്യസും ദുബായിൽ 45 ഡിഗ്രി സെൽഷ്യസും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.