ദുബായ് സഫാരി പാർക്ക് 2023-24 സീസണിനായി ഒക്ടോബർ 5-ന് തുറക്കുമ്പോൾ സന്ദർശകർക്ക് പുതിയതും അതുല്യവുമായ ചില അനുഭവങ്ങൾ പ്രദാനം ചെയ്യും. പാർക്കിലേക്കുള്ള ബുക്കിംഗ് ഇപ്പോൾ വെബ്സൈറ്റിൽ തുറന്നിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ആകർഷകമായ ചില ജീവികളെ സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന ഈ സീസണിലെ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും ‘bird kingdom’ ഷോ. 119 ഹെക്ടർ വിസ്തൃതിയുള്ള പാർക്കിൽ 3,000 മൃഗങ്ങളുണ്ട്, 10 മാംസഭുക്കുകളും 17 പ്രൈമേറ്റുകളും ഉൾപ്പെടെ 78 ഇനം സസ്തനികൾ – 50 തരം ഉരഗങ്ങൾ, 111 തരം പക്ഷികൾ, ഉഭയജീവികൾ, അകശേരുക്കൾ എന്നിവയുമുണ്ട്.
സന്ദർശകർക്ക് മൃഗങ്ങളെയും പക്ഷികളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിരീക്ഷിക്കാനുള്ള അവസരം നൽകാനായി വേനൽക്കാലത്ത് പാർക്ക് അടച്ചിടും. ദുബായ് മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലുള്ള പാർക്ക് കഴിഞ്ഞ വർഷം അരലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചിരുന്നു.