Search
Close this search box.

യുഎഇയുടെ 52-ാമത് ദേശീയ ദിനം : റാസൽഖൈമയിൽ പിഴകളിൽ 50% ഇളവ്

UAE's 52nd National Day - 50% off fines in Ras Al Khaimah

യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ മുഴുവൻ റാസൽഖൈമയിലെ പൊതു പിഴകളിൽ 50 ശതമാനം ഇളവ് നൽകുമെന്ന് പൊതു സേവന വകുപ്പ് അറിയിച്ചു.

ദേശീയ ദിനത്തിൽ സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സന്തോഷം പകരുന്നതിനുള്ള വകുപ്പിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് റാസൽഖൈമ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഖാലിദ് ഫദൽ അൽ അലി പറഞ്ഞു.

കുടിശ്ശികയുള്ള പിഴകൾ തീർപ്പാക്കുന്നതിന് താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകൾ കണക്കിലെടുത്താണ് ഇത്തരത്തിൽ ഇളവുള്ള പിഴകൾ ലക്ഷ്യമിടുന്നത്.

ഈ ഇളവ് നൽകുന്നതിലൂടെ, താമസക്കാരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കാനും സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നൽകാനുമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും പിഴകളിൽ 50% ഇളവ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്താനും അതോറിറ്റി വ്യക്തികളോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!