Search
Close this search box.

ഷാർജ സജയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി മരിച്ചു

A native of Kannur Kattampally died in a car accident in Sharjah Saja

ഷാർജ സജയിൽ ജോലിക്ക് പോകുന്ന സൈക്കിളിൽ ഒരു വാഹനം വന്നിടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ കാട്ടാമ്പള്ളി മുക്കണ്ണൻ താഴയിലയപുരയിൽ ബഷീർ (47) ആണ് മരിച്ചത്.

ഇന്നലെ തിങ്കളാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. ഉടനെ തന്നെ ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജയിൽ ഒരു സ്ക്രാപ്പ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബഷീർ.

പിതാവ്: ഹംസ, മാതാവ്: അസീമ. റസിയയാണ് ഭാര്യ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts