രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ഗതാഗതമന്ത്രി ആൻ്റണി രാജു രാജി സമർപ്പിച്ചു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് രാജി സമർപ്പിക്കുകയായിരുന്നുവെന്ന് ആൻ്റണി രാജു വ്യക്തമാക്കി.
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാജി സമർപ്പിച്ചേക്കും. മുഖ്യമന്ത്രിയെ കാണുമെന്നും എല്ലാം തീരുമാനിക്കുക സിപിഎം ആണെന്നുംഅഹമ്മദ് ദേവർ കോവിൽ പറഞ്ഞു. പുതിയ മന്ത്രിമാർ 29 ന് സത്യപ്രതിജ്ഞ ചെയ്യും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത്.