Search
Close this search box.

സംഗീത- നൃത്ത രാവ് സാക്ഷി ; മരുഭൂ മടിത്തട്ടിൽ ഐസിഎൽ-ലാമ ടുറിസം പ്രഖ്യാപനാഘോഷം !

Music and Dance Raav Sakshi- ICL-Lama Tourism Announcement Celebration in Marubhu Madithat!

നോൺ ബാങ്കിങ് രംഗത്തെ മുൻനിര സ്ഥാപനമായ ഐ സി എൽ ഫിൻകോർപ് മധ്യ പൂർവേഷ്യൻ ടൂറിസം മേഖലയിൽ തനതു മുദ്രപതിപ്പിക്കാൻ വിഭാവനചെയ്ത ബൃഹത് പദ്ധതിക്ക് തുടക്കമായി .

ഐ സി എൽ -ലാമ എന്നപേരിൽ ബ്രാൻഡ് ചെയ്ത വിനോദ സഞ്ചാര സംരംഭത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ജനുവരിക്കുളിര്‍ രാവിൽ ക്ഷണിക്കപ്പെട്ട വലിയൊരു സദസ്യർക്ക് മുൻപാകെയും  മധ്യപൂർവദേശത്തിനു പ്രകൃതി നൽകിയ ഉപഹാരമായ മരുഭൂമിയുടെ മടിത്തട്ടിലാണ് അതിനു വേദിയൊരുങ്ങിയത്.

ആദിമജീവിതത്തിന്റെ ‘ കളിത്തൊട്ടിലാ’യ മരുഭൂദേശത്തെ ആധുനിക ജീവിതത്തിന്റെ ‘ സോഴ്സ് ‘ ആയി വിഭാവനചെയ്ത ധിഷണാശാലിത്വത്തിന്റെ പ്രതിരൂമായി ഉയർന്നുവന്ന ദുബായിൽ ഓഫീസ് സ്ഥാപിച്ച ഐ സി എൽ , തങ്ങളുടെ ടുറിസം പദ്ധതിക്ക് തുടക്കമിട്ടതും മരുഭൂമിയിൽ ആയത് എത്ര സാർത്ഥകം !

അതി വിശിഷ്ടമായൊരു അറേബ്യന്‍ സംസ്കാരത്തിന് ബീജാവാപം നൽകിയ മരുഭുമി ഇന്ന് ലോകത്തിന്റെ ആകർഷകമായ വിനോദ സഞ്ചാര മേഖല കൂടിയാണ് .
സാർത്ഥ വാഹക സംഘങ്ങൾ (ഒട്ടകപ്പുറമേറി സഞ്ചരിച്ച വാണിജ്യ സംഘം ) കടന്നുപോയ മണൽ മലകൾക്കിടയിലൂട ഇന്ന് ആധുനിക വാഹനങ്ങൾ ആളുകൾക്ക് തൊട്ടിലാട്ടത്തിന്റെ രസവും സാഹസികതയും പകർന്ന് ചീറിയോടുന്നു . അതിനൊരു പേരുണ്ട് – ഡെസേർട്ട് സഫാരി .

ഐ സി എൽ -ലാമ എന്ന വാണിജ്യ മുദ്ര (ലോഗോ) പതിച്ച അനേകം ഫോർവീലറുകൾ ഇനി ഈ വഴിത്താരകളെ വേറിട്ടൊരു ടൂറിസം സംസ്കാരത്തിലേക്ക് ആനയിച്ചുകൊണ്ട് ആ സഫാരികളെ സമ്മോഹനമാക്കും. അതിന്റെ വ്യക്തവും വ്യതിരിക്തതയും വിളംബരം ചെയ്തുകൊണ്ട് നടന്ന ഐ സി എൽ ലാമ ടുറിസം ലോഞ്ചിങ് സെറിമണി ഏവർക്കും നവ്യാനുഭവമായി.

കണ്ണെത്താദൂരത്ത് മണൽപ്പരപ്പും ആകാശവും മൂക്കുരസുന്ന പടിഞ്ഞാറൻ ചക്രവാകത്തിൽ അസ്തമയസൂര്യൻ ചുവന്ന പുടവയഴിച്ച് മറഞ്ഞപ്പോൾ അനേകം വർണ്ണങ്ങളുള്ള ഉടയാടകൾ അണിഞ്ഞ് അതാ വരുന്നു തനൂറ നർത്തകൻ.

മുസ്തഫ എന്ന ആ ഈജിപ്ഷ്യൻ നർത്തകൻ വൃത്തത്തിലാടിത്തുടങ്ങിയതോടെ പരിപാടികൾക്ക് തിരശീല ഉയരുകയായി.അറേബ്യൻ പശ്ചാത്തല സംഗീതത്തിന്റെ ആരോഹണാവരോഹണത്തിനൊത്ത് ആ കലാകാരന്റെ ദീപാലംകൃതമായ ഉടയാടകൾ വർണ്ണരാജികൾ വിടർത്തി. അനവതരം വൃത്തത്തിൽ ചലിച്ച അയാളുടെ പാദങ്ങൾ നിശ്ശബ്ദമായ പദങ്ങൾ ആടിയും പാടിയും നിശ്ചലമായതും സദസ്യരുടെ കയ്യടി ഉയർന്നു.

അതേത്തുടർന്ന് യു എ ഇ യുടെയും ഇന്ത്യയുടേയും ദേശീയഗാനത്തോടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി. റിബൺ കട്ടിങ് സെറിമണിയെ തുടർന്ന് ദീപാ ഗണേഷ് സ്വാഗതം പറഞ്ഞു. ഐ സി എൽ -ലാമ ടൂറിസം പദ്ധതിയെപ്പറ്റി അതിന്റെ സി എം ഡി ആയ അഡ്വ. കെജി അനിൽകുമാർ വിവരിച്ചു. സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള തന്റെ നോൺ ബാങ്കിങ് പ്രവർത്തനങ്ങൾ പോലെ സോഷ്യൽ കമ്മിറ്റഡ് ആയ ഒന്നാകും ടൂറിസം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സി ഇ ഒ ഉമ അനിൽകുമാറും ഡയറക്ടർ അമൽജിത്ത് മേനോനും ചുരുങ്ങിയവാക്കുകളിൽ കമ്പനിയുടെ ഉദ്യമത്തെ വെളിപ്പെടുത്തി .

ഹിസ് എക്സിലൻസി ഡോ. മുഹമ്മദ് സെയ്ദ് അൽ കിന്റദി,അലി താനി അലി ബിൻ ഗുലൈത അൽ മൊഹരി,ലംമ്രൊയ് ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനായ കൗൺസിലർ അഹമ്മദ് ലാംബ്രി , സുൽത്താൻ നാസർ ഹുമൈദ് അൽ നുവൈമി,അബ്ദുള്ള ജുമ അൽ ഷറഖി,ഫാത്തിമ സുഹൂറ, തമീം അബുബക്കർ , മാധ്യമപ്രവർത്തകർ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളുടെ ഒരു നിരതന്നെ സന്നിഹിതരായിരുന്നു. ഇവർ ചേർന്ന് ഐ സി എൽ ലാമ ടൂറിസം പദ്ധതി വൻ കരഘോഷങ്ങൾക്കു നടുവിൽ ലോഞ്ച് ചെയ്തു. തുടർന്ന് ഇവർ ആശംസകൾ നേർന്നു സംസാരിച്ചു.

അവതാരക പിന്നിന പരിപാടികൾ നിയന്ത്രിച്ചു . സദസ്യരിൽനിന്ന് , ക്ഷണപ്രകാരം എത്തിയ ആമിന തന്റെ ഐ സി എൽ നോൺ ബാങ്കിങ് അനുഭവങ്ങൾ പങ്കുവച്ചു. ഐ സി എൽ ജി എം റയാനത് അലി നന്ദി പ്രകാശിപ്പിച്ചു ഏഷ്യാവിഷൻ ആണ് ഇവന്റ് ഒരുക്കിയത്. റെയിൻബോ റെസ്റ്റോറന്റ് വിഭവസമൃദ്ധമായ ബുഫെ ഡിന്നർ ഒരുക്കി. ബെല്ലി ഡാൻസും ഫയർ ഡാൻസും പരിപാടികൾക്ക് ചടുലതയും ചാരുതയും പകർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts