Search
Close this search box.

സ്പൈസ് ജെറ്റ് വിമാനത്തിന്റെ ശൗചാലയത്തിൻ്റെ ലോക്ക് തുറക്കാനാകാതെ യാത്രക്കാരൻ കുടുങ്ങിയത് ഒരു മണിക്കൂറോളം.

A passenger was stuck for an hour after being unable to unlock the toilet of the SpiceJet flight.

സ്പൈസ് ജെറ്റ് വിമാനത്തിന്റെ ശൗചാലയത്തിൻ്റെ ലോക്ക് തുറക്കാനാകാതെ യാത്രക്കാരൻ കുടുങ്ങിയത് ഒരു മണിക്കൂറോളം.

മുംബൈ-ബെംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിൽ ചൊവ്വാഴ്‌ചയാണ് സംഭവം ഉണ്ടായത്. മുംബൈയിൽനിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് യാത്രക്കാരൻ ശൗചാലയത്തിൽ കയറിയത്. പിന്നീട് വാതിൽ തുറക്കാൻ കഴിയാഞ്ഞതോടെ ഉള്ളിൽ കുടുങ്ങുകയായിരുന്നു. വിമാനം ബെംഗളൂരുവിൽ ഇറങ്ങിയശേഷം ടെക്നീഷ്യൻ എത്തിയാണ് വാതിൽ തുറന്ന് അദ്ദേഹത്തെ പുറത്തിറക്കിയത്.

യാത്രക്കാരൻ ശൗചാലയത്തിൽ കുടുങ്ങിയതിന് പിന്നാലെ വാതിൽ തുറക്കാൻ വിമാനത്തിലെ ജീവനക്കാർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയുണ്ടായില്ല. തുടർന്ന് ശൗചാലയത്തിനുള്ളിലേക്ക് ജീവനക്കാർ ഒരു കുറിപ്പ് കൈമാറി – “സർ, ഞങ്ങൾ പരാമാവധി ശ്രമിച്ചെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പരിഭ്രാന്തനാകരുത്. നമ്മൾ അൽപസമയത്തിനകം ലാൻഡ് ചെയ്യും. അതുവരെ സുരക്ഷിതമായി ടോയ്‌ലറ്റിൻ്റെ അടപ്പിനുമുകളിൽ ഇരിയ്ക്കണം. എൻജിനീയർ വന്നാലുടൻ വാതിൽ തുറക്കും”.  ഇതോടെ ശുചിമുറിയ്ക്കുള്ളിലിരുന്ന് കൊണ്ട് യാത്രക്കാരൻ യാത്ര തുടർന്നു.

പിന്നീട് വിമാനം ബെംഗളൂരുവിൽ ഇറങ്ങിയ ശേഷമാണ് ടെക്‌നീഷ്യൻ എത്തി വാതിൽ തുറന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!