Search
Close this search box.

വിശ്വസിച്ചേ മതിയാകൂ ; ഇത് സ്വപനം പോലൊരു യാഥാർഥ്യം !

100 ദിർഹം മുതൽമുടക്കിൽ ദുബായിൽ അല്ലെങ്കിൽ യു എ ഇ യില്‍ ഒരു ബിസിനസ്സ് സംരംഭം കെട്ടിപ്പടുക്കാനാകുമോ ? ‘ഇല്ല’ എന്ന് നിസ്സംശയം പറയാൻ വരട്ടെ .
‘ബിസ്മി’ ഇങ്ങനൊരു വിപ്ലവകരമായൊരു ‘ജീവിത പദ്ധതി ‘ പ്രഖ്യാപിക്കപ്പെടും മുൻപായിരുന്നു വെങ്കിൽ ‘ഇല്ല ‘ എന്ന ഉത്തരം ശരിയാകുമായിരുന്നു .ഇനി അതെല്ലാം മറന്നേക്കൂ .
സാമൂഹിക പരിരക്ഷകൂടി അടങ്ങുന്നതാണ് ബിസിനസ്സ് എന്ന യാഥാർഥ്യം അംഗീകരിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന പ്രബലമായ വ്യാപാര സ്ഥാപനങ്ങൾക്ക് ഉറച്ചുപോയചില ഉത്തരങ്ങളെ ഉപേക്ഷിക്കാനാകും ; മാറ്റങ്ങൾ കൊണ്ടുവരാനാകും .

അങ്ങനൊരു ദൗത്യം ധീരതയോടെ ഏറ്റെടുതിരിക്കുകയാണ് യു എ ഇ യിലെ
പ്രശസ്ത ഭക്ഷ്യോത്പന്ന സംഭരണ-വിതരണ സ്ഥാപനമായ “ബിസ്മി ഹോൾ സെയിൽ ” !

ബിസിനസ്സ് ചെയ്യാൻ ആഗ്രഹമുണ്ടായിട്ടും
അതിന് കഴിവുണ്ടായിട്ടും പണവും അനുബന്ധ സൗകര്യങ്ങളും ഇല്ല എന്ന കാരണത്താൽ അതൊരു സ്വപ്നമായി അവശേഷിക്കുന്ന ധാരാളം ആളുകൾ ഉള്ള യു എ ഇ യില്‍ അതിന്റെ സാഫല്യത്തിനായി തങ്ങളാൽ എന്തുചെയ്യാനാകും എന്നു ചിന്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിസ്മി മാനേജ് മെന്റ് ഇങ്ങനൊരു ദൗത്യ നിർവ്വഹണത്തിലേക്കു പ്രവേശിക്കുന്നത് .

”നിറയെ സാധനങ്ങളോടെയും സമ്പൂർണ്ണ സജ്ജീകരണങ്ങളോടെയും നടത്തിപ്പിനുള്ള ലൈസൻസോടെയും ഒരു മിനി മാർട്ട് ഒരാൾക്ക് തികച്ചും സൗജന്യമായി കൊടുക്കുന്നു .ഇതുവഴി ഒരാൾക്ക് ജീവിതകാലം മുഴുവനും ഒരു കുടുംബത്തെ ഭദ്രതയോടെ പോറ്റാനാകും . വേണമെങ്കിൽ പുതു തലമുറയ്ക്ക് കൈമാറാനുമാകും . ”
ബിസ്മിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ പി എം ഹാരീസ് അതീവ സന്തോഷത്തോടെയും അതിലുപരി വിനയത്തോടെയും പറഞ്ഞു .

ബിസിനസ്സ് ഒരു വികാരമായി രക്തത്തിൽ കൊണ്ടുനടക്കുന്ന ഹാരീസിന് ഒരു സംരംഭകനെ സൃഷ്ടിക്കുന്നതിലുള്ള ആത്മസംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണ് .
” ഒരാൾക്കെങ്കിൽ ഒരാൾക്ക് ഒരു ജീവിതവഴി തുറന്നു കൊടുക്കാനാകുന്നതിൽ ഞാൻ ദൈവത്തിനു നന്ദിപറയുന്നു ”
ഹാരീസ് പറഞ്ഞു .

ആ ഭാഗ്യശാലിയെ ബിസ്മി കണ്ടെത്തുന്നത് അതിനായി ഒരുക്കിയ ഒരു പ്രത്യേക പദ്ധതിയിലൂടെയാണ് .
” എംപവർ മാർട്ട് ദിർഹം 100.
ബിസ്മി ഹോൾസെയിൽ മെഗാ ഫെസ്റ്റ്” എന്നാണ് അതിന്റെ പേര് .

2024 ജനു. 15മുതല്‍ ബിസ്മിയുടെ 14 ബ്രാഞ്ചുകളിൽ എവിടെനിന്നും 100ദിർഹത്തിന് റീ ട്ടെയിൽ പർച്ചേസ് നടത്തുമ്പോഴും കുറഞ്ഞത് 300 ദിർഹത്തിന് ഹോൾ സെയിൽ പർച്ചേസ്‌ നടത്തുമ്പോഴും ഓരോ റാഫിൾ കൂപ്പൺ നൽകിയിരുന്നു .
ഇതിന്റെ നറുക്കെടുപ്പ് ദുബായ് എക്കണോമിക് ഡിപ്പാർട് മെന്റ് ഉദ്യോഗസ്ഥനായ റാഷിദ് കഴിഞ്ഞദിവസം വലിയൊരു സദസ്സിനെ സാക്ഷിനിർത്തി നിർവഹിക്കുകയുണ്ടായി .
സിട്രോൺ സി 4 കാറും, ഐ ഫോൺ 15നും ഗോൾഡ് കോയിൻസും സ്മാർട്ട് ടി വി യും ടാബ്‌ലറ്റും ഗിഫ്‌റ്റ് വൗച്ചറുകളും നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു .
നറുക്കെടുപ്പിനെ തുടർന്ന് ജേതാക്കളുടെ പേര് വിളംബരം ചെയ്തു .

തുടക്കത്തിൽ പറഞ്ഞ ‘മിനി മാർട്ട്'( സൂപ്പർമാർക്കറ്റിന്റെ ചെറു പതിപ്പ് )
ആർക്കാണെന്ന് അറിയുന്നത്തിനുള്ള നറുക്കെടുപ്പ് മാർച്ച് 16 ന് നടക്കും .
ആ മാഹാ ഭഗ്യശാലി ആരാകും ?
നറുക്കെടുപ്പിൽ ആവേശകരമായി പങ്കെടുത്ത ആയിരങ്ങൾ മാർച്ചിന്റെ ആ രണ്ടാം ശനിയാഴ്ചക്കായി ആകാംക്ഷയോടെ കാത്തിരിപ്പാണ് .

മിനി മാർട്ട് നേടുന്നയാൾ സംരംഭകത്വത്തിലേക്ക് കന്നി കാൽവയ്പ്പാണ് നടത്തുന്നതെങ്കിൽ മൂന്നുമാസത്തെ പരിശീലനം നൽകി അയാളെ അതിനു പ്രാപ്തമാക്കുക എന്ന ശ്ലാഘനീയ കർമ്മവും മാനേജ്മെന്റ് വിഭാവന ചെയ്തിട്ടുണ്ട് .

“നെസ്‌ലെ, യൂണി ലിവർ, കൊക്കക്കോള തുടങ്ങിയ വമ്പൻ ബ്രാൻഡുകളും പ്രാദേശിക ബ്രാൻഡുകളും ഞങ്ങളുടെ ഈ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതകണ്ട് ഇതിനോട് സഹകരിക്കാൻ ആവേശത്തോടെ മുന്നോട്ടു വന്നു . അവരോടുള്ള നന്ദി എടുത്തു പറയേണ്ടതാണ് ”
ബിസ്മി ഗ്രൂപ്പ് എക്സി . ഡയറക്ടർ ഫൈസൽ ഹാരീസ് കൃതാർത്ഥതയോടെ പറഞ്ഞു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!