Search
Close this search box.

യുഎയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതം: ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദ്വീപുകളിലും ചില പടിഞ്ഞാറൻ, തീരപ്രദേശങ്ങളിലും രാത്രിയും ഞായറാഴ്ച രാവിലെയും മേഘാവൃതം ക്രമേണ വർദ്ധിക്കുമെന്നും മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്രം വ്യക്തമാക്കി.

രാജ്യത്ത് താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായും അബുദാബിയിലും ദുബായിലും താപനില 25 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

അതേസമയം അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 17 ഡിഗ്രി സെൽഷ്യസും ഉൾ പ്രദേശങ്ങളിൽ 4 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാൻ സാധ്യതയുള്ളതായും കേന്ദ്രം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!