യുഎഇയിൽ ഇന്ന് ജൂൺ 16 ഞായറാഴ്ച താപനില 49ºC വരെ എത്തുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് പകൽസമയത്ത് നേരിയതോ മിതമായതോ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
നാളെ തിങ്കളാഴ്ച രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും ഉച്ചതിരിഞ്ഞ് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിക്കുന്നുണ്ട്.