ലുലു റീട്ടെയ്ൽ പ്രാരംഭ ഓഹരി വിൽപ്പന നാളെ തുടങ്ങും

അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലിസ്റ്റിങ്ങിന്റെ ഭാ​ഗമായി ലുലു റീട്ടെയ്ലിന്റെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. നവംബർ അ‍ഞ്ച് വരെയുള്ള മൂന്ന് ഘട്ട ഐപിഒയിലൂടെ 25 ശതതമാനം ഓഹരികളാണ് (258.2 കോടി ഓഹരികൾ) ലിസ്റ്റ് ചെയ്യുന്നത്. 89 ശതമാനം ഓഹരികൾ നിക്ഷേപക സ്ഥാപനങ്ങൾക്കും(ക്യുഐബി), 10 ശതമാനം ചെറുകിട (റീട്ടെയ്ൽ) നിക്ഷേപകർക്കും, ഒരു ശതമാനം ജീവനക്കാർക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. റീട്ടെയ്ൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബർ 5ന് അവസാനിക്കും. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. നവംബർ 14ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ ലിസ്റ്റിങ്ങുകളിൽ ഒന്നാണ് ലുലുവിന്റേത്.

യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നീ നേട്ടവും ലുലുവിന് ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!