യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് പൊടികാറ്റിന് സാധ്യത : താപനില നേരിയ തോതിൽ കുറയും

Dust storms likely in some areas today- temperature to drop slightly

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് പൊടികാറ്റിന് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പൊതുവെ കാലാവസ്ഥ ‘പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും, പകൽ സമയത്ത് ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കും.’ താപനില ക്രമേണ കുറയാൻ സാധ്യതയുണ്ട്.

രാജ്യത്ത് പരമാവധി താപനില 45 -41°C നും കുറഞ്ഞ താപനില 20-27°C നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിൽ, താപനില പരമാവധി 37-41°C നും പർവതപ്രദേശങ്ങളിൽ 28-35°C നും ഇടയിലായിരിക്കും.

കാറ്റ് 15-25 വേഗതയിൽ വീശാൻ സാധ്യതയുണ്ട്, ഇത് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ എത്തിയേക്കാം. തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 70-90 ശതമാനം വരെ എത്തും, അതേസമയം പർവതപ്രദേശങ്ങളിൽ ഇത് 40-70 ശതമാനം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!