റവാഡ ചന്ദ്രശേഖർ കേരളത്തിന്റെ പുതിയ പോലീസ് മേധാവി. ഇന്ന് ജൂൺ 30 ന് രാവിലെ നടന്ന മന്ത്രിസഭായോഗത്തിലാണി തീരുമാനമുണ്ടായത്. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ സിബിഐ സ്പെഷ്യൽ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖർ. തിങ്കളാഴ്ച വൈകീട്ടാണ് നിലവിലെ മേധാവി ഷേഖ് ദർവേശ് സാഹേബ് സ്ഥാനമൊഴിയുന്നത്.
കൃത്യതയാണ് റവാഡയുടെ മുഖമുദ്ര. മകൻ സിവിൽ സർവ്വീസുകാരനാകണമെന്നായിരുന്നു കർഷകനായ അച്ഛൻ റവാഡ വെങ്കിട്ടറാവുവിൻെറ ആഗ്രഹം. എംബിബിഎസ് കിട്ടാത്തതിനാൽ അഗ്രിക്കൽച്ചറൽ പഠത്തിലേക്ക് നീങ്ങി. പിജി കഴിഞ്ഞപ്പോള്‍ സിവിൽ സർവ്വീസിലൊന്നു കൈവച്ചു. 1991 ബാച്ചിൽ ഐപിഎസുകിട്ടി അച്ഛൻെറ ആഗ്രഹം സാധിച്ചു. തലശേരി എഎസ്പിയായിരുന്നു തുടക്കം. വിവിധ ജില്ലകളിൽ പൊലിസ് മേധാവിയായി പേരെടുത്തിട്ടുണ്ട് റവാഡ.