ദുബായിലെ നിർമ്മാണ സ്ഥാപനങ്ങളുടെയും എൻജിനീയറിങ് ഓഫിസുകളുടെയും പ്രകടനം മെച്ചപ്പെടുത്തുന്നതിന് അടുത്തവർഷം മുതൽ ദുബായിൽ റേറ്റിങ് സംവിധാനം (Contractors and Engineering Offices Evaluation System) ഏർപ്പെടുത്തുന്നു. ഈ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഏകീകൃത ചട്ടക്കൂട് നടപ്പാക്കി സേവനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
നിർമ്മാണ , നഗരവികസന മേഖലകളെ സുസ്ഥിരവും ആഗോള തലത്തിൽ മത്സരാധിഷ്ഠിതവുമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത്. 2026 ആദ്യം നടപ്പാക്കുന്ന റേറ്റിങ് സംവിധാനത്തിൽ സാങ്കേതിക ശേഷി, പദ്ധതി നടപ്പാക്കൽ, നിലവാരം, നിയമം പാലിക്കൽ, സുസ്ഥിരതാ സമ്പ്രദായങ്ങൾ നടപ്പാക്കൽ എന്നിവ വിലയിരുത്തി നിലവാര തോത് പ്രഖ്യാപിക്കും.
Dubai Municipality has announced that the Committee of Registration and Licensing the Practice has issued a decision to suspend two engineering consultancy offices and bar them from licensing any new projects for a period of six months. The suspension comes after the municipality… pic.twitter.com/Qjg2qdtnqv
— Dubai Media Office (@DXBMediaOffice) June 29, 2025