ഇറാനിൽ നിന്നുള്ള ഡ്രോണുകളേയും മിസൈലുകളെയും പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണെന്നുള്ള അലേർട്ടുകൾ ഇന്ന് മാർച്ച് 11 ബുധനാഴ്ച്ച രാത്രിയിലും നിവാസികൾക്ക് ലഭിച്ചതായി റിപ്പോർട്ടുകൾ. വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിലവിൽ മിസൈൽ ഭീഷണിയോട് പ്രതികരിക്കുന്നുണ്ടെന്ന് NCEMA യും അറിയിച്ചിട്ടുണ്ട്.
നിവാസികളോട് സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടരാനും മുന്നറിയിപ്പുകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഔദ്യോഗിക ചാനലുകൾ പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്.





