അബുദാബി: യുഎഇയിൽ തിങ്കളാഴ്ച്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി. തെക്ക് പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.
ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ താപനില പരമാവധി 38 ഡിഗ്രി സെൽഷ്യസ്, 41 ഡിഗ്രി സെൽഷ്യസ്, 42 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും. 28 ഡിഗ്രി സെൽഷ്യസായിരിക്കും കുറഞ്ഞ താപനില. മൂന്ന് നഗരങ്ങളിലെയും ഈർപ്പം യഥാക്രമം 30 ശതമാനം മുതൽ 80 ശതമാനം വരെയും 20 ശതമാനം മുതൽ 75 ശതമാനം വരെയും 25 ശതമാനം മുതൽ 70 ശതമാനം വരെയും ആയിരിക്കും.






