കൊച്ചിയിൽ നടന്ന മിസ് ഗ്ളാം വേൾഡ് മത്സരത്തിൽ ദുബായിലെ പ്രവാസി വിദ്യാർത്ഥിനിയായ പൗർണമി മുരളി ഫസ്റ്റ് റണ്ണർ അപ്പ് ആയി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മിസ്സ് റഷ്യയാണ് കിരീടം നേടിയത്.
ഇപ്പോൾ കൊച്ചി രാജഗിരി കോളേജിലെ വിദ്യാർത്ഥിനിയാണ് പൗർണമി.16 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പൗർണമി പങ്കെടുത്തത്.
ദുബായിൽ ബിസിനസ് രംഗത്തുള്ള മുരളീധരൻ ഏകരൂലിന്റെയും ഇനോക്കിൽ ജോലി ചെയ്യുന്ന സ്മിഷയുടെയും മകളാണ് പൗർണമി.





