മറ്റ് എമിറേറ്റുകളിലേക്കും ജി.സി.സി രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ പാർക്കിൻ കമ്പനി

Dubai’s Parkin in talks to expand operations to other emirates, GCC countries, says CEO

യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലേക്കും ജി.സി.സി (GCC) രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള അവസരങ്ങൾ സജീവമായി പരിശോധിച്ച് വരികയാണെന്ന് പാർക്കിൻ (Parkin) കമ്പനി സി.ഇ.ഒ അറിയിച്ചു.

നഗരവികസനം, സ്മാർട്ട് സിറ്റികൾ, യാത്രാ സൗകര്യങ്ങളുടെ വികസനം (mobility infrastructure) എന്നിവയിൽ വലിയ നിക്ഷേപങ്ങളാണ് തുടർച്ചയായി നടക്കുന്നതെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പാർക്കിംഗ് ഓപ്പറേറ്റർ വ്യക്തമാക്കി.

“പാർക്കിംഗ് മാനേജ്‌മെന്റ്, ടെക്‌നോളജി ഓപ്പറേഷൻസ്, അഡ്വൈസറി പാർട്ണർഷിപ്പ് തുടങ്ങിയ വിവിധ മാതൃകകളിലൂടെ യു.എ.ഇക്ക് പുറത്തുള്ള അവസരങ്ങൾ ഞങ്ങൾ പരിശോധിച്ചുവരികയാണ്, പാർക്കിൻ സി.ഇ.ഒ മുഹമ്മദ് അൽ അലി പറഞ്ഞു. നിലവിലെ ഭൂരാഷ്ട്രീയ (geopolitical) സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും, അടുത്ത വിപുലീകരണ പദ്ധതി പ്രഖ്യാപിക്കാൻ അനുയോജ്യമായ സമയത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നിരവധി ഓപ്ഷനുകൾ ഞങ്ങളുടെ മുന്നിലുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. നല്ലൊരു അവസരവും സുരക്ഷിതത്വവും ഉറപ്പായാൽ ഉടൻ തന്നെ ഞങ്ങൾ അത് പ്രഖ്യാപിക്കും.” തുടക്ക ഘട്ടമായതിനാൽ രാജ്യം ഏതാണെന്ന് വെളിപ്പെടുത്താൻ സി.ഇ.ഒ തയ്യാറായില്ലെങ്കിലും, ഗൾഫ് മേഖലയിലേക്കാണ് അദ്ദേഹം സൂചന നൽകിയത്.

“പാർക്കിംഗ് മാനേജ്‌മെന്റ് സാങ്കേതികവിദ്യയിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള കമ്പനിയാണ് പാർക്കിൻ. ജി.സി.സിയിലെയും മറ്റ് പ്രാദേശിക വിപണികളിലെയും ആവശ്യങ്ങൾക്ക് ഈ സേവനം എളുപ്പത്തിൽ പ്രയോജനപ്പെടുത്താം,” അദ്ദേഹം പറഞ്ഞു.

ഈജിപ്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു

യു.എ.ഇക്ക് പുറത്തേക്ക് കാലെടുത്തുവെക്കുന്നതിന്റെ ഭാഗമായി ഈജിപ്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്ന കാര്യം അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനായി മൊഡോൺ മിസ്‌ർ ഫോർ അസറ്റ് & ഫെസിിലിറ്റി മാനേജ്‌മെന്റ്, മവാസലാത് മിസ്‌ർ, റെഡ്കോൺ പ്രോപ്പർട്ടീസ് എന്നീ മൂന്ന് ഈജിപ്ഷ്യൻ കമ്പനികളുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.

ഭൂമിശാസ്ത്രപരമായ വിപുലീകരണം കമ്പനിയുടെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നാണെന്ന് സി.ഇ.ഒ പറഞ്ഞു. ഇതിന്റെ ഭാഗമായി പാർക്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ കമ്പനി വിലയിരുത്തുന്നുണ്ട്. അടുത്ത നിക്ഷേപ അവസരമായി ഷാർജയെയാണ് കമ്പനി നിലവിൽ കാണുന്നത്.

പാർക്കിൻ എവിടെയൊക്കെ പ്രവർത്തിക്കുന്നു?

ജൂലൈ പകുതിയോടെ ഷാർജയിലെ അൽ ജാദ (Al Jada) ഏരിയയിൽ പാർക്കിൻ ടിക്കറ്റ്‌ലെസ്സ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കിയിരുന്നു. ഈ എമിറേറ്റിലേക്ക് കൂടുതൽ സേവനങ്ങൾ വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

“സ്വകാര്യ ഡെവലപ്പർമാരുമായുള്ള പ്രാരംഭ ഘട്ടത്തിലാണ് ഇതിപ്പോൾ. കൂടാതെ മറ്റൊരു എമിറേറ്റുമായി മധ്യഘട്ട ചർച്ചകളും നടക്കുന്നുണ്ട്,” അൽ അലി പറഞ്ഞു.

രണ്ട് എമിറേറ്റുകളിലെയും സ്മാർട്ട് പാർക്കിംഗ് സംവിധാനങ്ങളെ തമ്മിൽ ഏകോപിപ്പിക്കുന്നതിനായി അബുദാബി ആസ്ഥാനമായുള്ള പാർക്കിംഗ് ഓപ്പറേറ്ററായ ‘ക്യൂ മൊബിലിറ്റിയുമായി’ (Q Mobility) പാർക്കിൻ അടുത്തിടെ കൈകോർത്തിരുന്നു.

ഇതിലൂടെ ഏത് എമിറേറ്റിലാണെങ്കിലും നിവാസികൾക്കും സന്ദർശകർക്കും ഒരൊറ്റ ഏകീകൃത പ്ലാറ്റ്‌ഫോം വഴി പാർക്കിംഗ് ഫീസ് അടയ്ക്കാനും മറ്റ് പാർക്കിംഗ് സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!