യുഎഇയിൽ ഇന്ന് താപനില 47°C വരെ ഉയരും : ഹ്യുമിഡിറ്റി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Temperatures to rise up to 47°C today; weather forecast predicts a rise in humidity.

യുഎഇയിൽ ഇന്ന് താപനില ഉയരുന്നതിനൊപ്പം വരും ദിവസങ്ങളിൽ മൂടൽമഞ്ഞും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് യു.എഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്.

ആഭ്യന്തര (Internal) പ്രദേശങ്ങളിൽ താപനില 43°C മുതൽ 47°C വരെ ഉയർന്നേക്കാം. തീരദേശങ്ങളിലും ദ്വീപുകളിലും 39°C മുതൽ 44°C വരെയും, പർവ്വത പ്രദേശങ്ങളിൽ 30°C മുതൽ 36°C വരെയുമായിരിക്കും താപനില.

രാത്രികാലങ്ങളിലും പുലർച്ചെയുമായി തീരദേശങ്ങളിൽ ഈർപ്പം വർദ്ധിക്കാനും, ചിലയിടങ്ങളിൽ മൂടൽമഞ്ഞോ (Fog) മഞ്ഞോ (Mist) രൂപപ്പെടാനും സാധ്യതയുണ്ട്. തീരദേശങ്ങളിലും ആഭ്യന്തര-പർവ്വത മേഖലകളിലും മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.

ശനിയാഴ്ചയോടെ കിഴക്കൻ മേഖലകളിൽ കാർമേഘങ്ങൾ രൂപപ്പെടാനും, ഞായറാഴ്ചയോടെ കാലാവസ്ഥയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും പൊതുവെ ശാന്തമായ അവസ്ഥയായിരിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!