15-ാം സീസൺ : ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8 ന് തുറക്കും

15th Season: Dubai Miracle Garden to open on October 8.

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ‘ദുബായ് മിറക്കിൾ ഗാർഡൻ’ (Dubai Miracle Garden) 15-ാം സീസണിനായി ഒക്ടോബർ 8 വ്യാഴാഴ്ച വീണ്ടും തുറന്നുപ്രവർത്തിക്കും. വേനൽക്കാല അവധിക്ക് ശേഷം വിപുലമായ പുഷ്പാലങ്കാരങ്ങളോടെയും പുതിയ ആകർഷണങ്ങളോടെയുമാണ് പൂന്തോട്ടം സഞ്ചാരികളെ സ്വീകരിക്കാൻ സജ്ജമാകുന്നത്.

72,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മിറക്കിൾ ഗാർഡനിൽ 15 കോടിയിലധികം (150 million) ജീവനുള്ള പൂക്കളും 120-ലധികം പൂവിനങ്ങളും അണിനിരത്തുന്നു. യു.എ.ഇ നിവാസികൾക്ക് (UAE Residents) 30 ദിർഹവും, മറ്റ് വിനോദസഞ്ചാരികൾക്ക് 100 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്;, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

എമിറേറ്റ്സ് A380 വിമാനത്തിന്റെ ഭീമാകാരമായ ഫ്ലോറൽ രൂപരേഖ, സ്മർഫ്സ് വില്ലേജ്, ഫ്ലോട്ടിംഗ് ലേഡി ശില്പം, ഹൃദയാകൃതിയിലുള്ള മനോഹരമായ ടണലുകൾ, ഫ്ലോറൽ കാസിൽ എന്നിവയാണ് പ്രധാന കാഴ്ചകൾ.

ഓരോ സീസണിലും പുതിയ ശൈലിയിലുള്ള പൂന്തോട്ട മാതൃകകളും ഡിസൈനുകളുമാണ് ഒരുക്കാറുള്ളത്; ഇത്തവണത്തെ സവിശേഷമായ പുതിയ ഫ്ലോറൽ കോമ്പോകളും തീം ഡിസൈനുകളും സന്ദർശകർക്കായി സജ്ജമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!