യു.എഇയിൽ ആ ത്മ ഹ ത്യാശ്രമം ഇനി ക്രിമിനൽ കുറ്റമല്ല; പുതിയ നിയമം പ്രാബല്യത്തിൽ
യുണൈറ്റഡ് അറബ് എമിറേറ്റിലെ (UAE) പുതിയ ക്രിമിനൽ നിയമ ഭേദഗതി പ്രകാരം ആ ത്മ ഹ ത്യാശ്രമം (Attempted suicide) ഇനി കുറ്റകൃത്യമായി കണക്കാക്കില്ല. മാനസികാരോഗ്യ പിന്തുണ, പ്രതിരോധം, മുൻകരുതൽ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മാനുഷിക സമീപനത്തിന്റെ ഭാഗമായാണ് യു.എ.ഇ സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.
രാജ്യത്തെ ക്രിമിനൽ ശിക്ഷാ നിയമത്തിൽ (Crimes and Penalties Law) വരുത്തിയ പുതിയ ഫെഡറൽ ഡിക്രി നിയമപ്രകാരം ആ ത്മ ഹ ത്യാശ്രമം ഇനി ക്രിമിനൽ കുറ്റമായി കണക്കാക്കില്ല. നിയമപരമായ ശിക്ഷാനടപടികൾക്ക് പകരം പ്രതിരോധപരവും ചികിത്സാപരവും മാനുഷികവുമായ സമീപനമാണ് ഇത്തരം കേസുകളിൽ ഇനി സ്വീകരിക്കുക.
മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർ നിയമപരമായ ഭയത്താൽ ചികിത്സ തേടാൻ മടിക്കുന്നത് ഒഴിവാക്കുക, കൃത്യസമയത്ത് വൈദ്യസഹായവും മാനസിക പിന്തുണയും ഉറപ്പാക്കുക,ആ ത്മ ഹത്യ പ്രതിരോധ പരിപാടികൾ കൂടുതൽ ശക്തമാക്കുക എന്നിവയാണ് ഈ നിയമ ഭേദഗതിയുടെ ലക്ഷ്യങ്ങൾ
നിയമഭയമില്ലാതെ ആളുകൾക്ക് സമയബന്ധിതമായി വൈദ്യസഹായം തേടാനും ബോധവൽക്കരണം ശക്തമാക്കാനും ഈ മാറ്റം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആ ത്മ ഹ ത്യാശ്രമം കുറ്റകൃത്യമല്ലാതാക്കുമ്പോൾ തന്നെ, മറ്റുള്ളവരെ ആ ത്മ ഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നവർക്കോ സഹായിക്കുന്നവർക്കോ എതിരെയുള്ള ശിക്ഷകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.






