സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തരുത് ; കർശന മുന്നറിയിപ്പുമായി ഫുജൈറ പോലീസ്

Do not capture images or videos of military installations; Fujairah Police issues strict warning.

സൈനിക കേന്ദ്രങ്ങൾ, സുരക്ഷാ മേഖലകൾ, ഔദ്യോഗിക വാഹനങ്ങൾ എന്നിവയുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോടും സന്ദർശകരോടും ഫുജൈറ പോലീസ് അഭ്യർത്ഥിച്ചു. ഇത്തരം പ്രവൃത്തികൾ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാവുകയും നിയമപരമായ നടപടികളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സെൻസിറ്റീവ് പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെയും, സമൂഹത്തിന്റെ സുരക്ഷയ്ക്കായി നിയമപാലകരുമായി സഹകരിക്കേണ്ടതിന്റെയും പ്രാധാന്യം പോലീസ് ഓർമ്മിപ്പിച്ചു.

നിരോധിത മേഖലകൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കണമെന്നും, സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടരുമെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷയും സമാധാനവും നിലനിർത്തുന്നതിനായി ഇത്തരം നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!