ഈദുൽ ഫിത്തർ അവധിക്കാലത്ത് ദുബായ് മെട്രോ, ട്രാം, ബസുകൾ എന്നിവയുടെ സമയം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഏപ്രിൽ 20 വ്യാഴാഴ്ച മുതൽ ശനി വരെ മെട്രോ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ രാവിലെ 5 മണി മുതൽ പുലർച്ചെ 1 മണി വരെയും, ഞായറാഴ്ച രാവിലെ 8 മണി മുതൽ പുലർച്ചെ 1 മണി വരെയും പ്രവർത്തിക്കും.
ദുബായ് ട്രാം വ്യാഴാഴ്ച മുതൽ ശനി വരെ രാവിലെ 6 മണി മുതൽ പുലർച്ചെ 1 മണി വരെയും ഞായറാഴ്ച രാവിലെ 9 മണി മുതൽ പുലർച്ചെ 1 മണി വരെയും പ്രവർത്തിക്കും.
ദുബായിലുടനീളമുള്ള പൊതു ബസ് സ്റ്റേഷനുകളുടെ സമയം രാവിലെ 6 മണി മുതൽ പുലർച്ചെ 1 മണി വരെയും ആയിരിക്കും. മെട്രോ ഫീഡർ ബസ് സ്റ്റേഷനുകൾ ആദ്യത്തേയും അവസാനത്തേയും മെട്രോ യാത്രകളുടെ സമയവുമായി ബന്ധിപ്പിക്കും.