ഒന്നര പതിറ്റാണ്ടായി കേരളം മലേഷ്യ മൗറീഷ്യസ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രഗത്ഭ സേവനം നടത്തി വരുന്ന ആയുർവേദ വിദഗ്ദ്ധൻ ഡോ. ദീപക്കിന്റെ നേതൃത്വത്തിൽ ദുബായ് അബു ഹൈൽ zajel ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ച ഗ്രീൻ ഡോട്ട് എന്ന ആയുർവേദ സെന്റർ മാധ്യമ പ്രവർത്തകൻ നിസാർ സെയ്ദ് ഉൽഘാടനം ചെയ്തു. ഡോ. ദീപക് , മാനേജിങ് പാർട്ണർ മാരായ സുദർശനൻ , ശ്രീദർശ് , മെഡിക്കൽ ഡയറക്ടർ ഡോ. അഭീദ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ലളിതമായ ഉൽഘാടന ചടങ്ങ് നടന്നത്.
പഞ്ച കർമ്മ അടക്കമുള്ള എല്ലാ ആയുർവേദ ചികിത്സകളും പരമ്പരാഗത രീതിയിൽ തന്നെ ചികിൽസിക്കുന കേന്ദ്രമാണ് ഗ്രീൻ ഡോട്ട് ആയുർവേദ. ട്രീറ്റ്മെന്റ് റൂമിൽ തന്നെ സ്റ്റീം ബാത്ത് അടക്കമുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്ന വിധമാണ് സജ്ജീകരണങ്ങൾ. ഉൽഘാടനം പ്രമാണിച്ച് എല്ലാ ചികിത്സയ്ക്കും 50 % പ്രത്യേക വിലക്കിഴിവ് നൽകുന്നുണ്ട്. ദുബായിൽ അപ്പ്രൂവൽ കിട്ടിയ പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളാണ് ട്രീറ്റ്മെന്റ് നടത്തുന്നത്. 0504649789, 043246456.